എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.
രാജ്ഞിയുടെ ആത്മാവിനെ ദൈവകരുണയ്ക്ക് ഭരമേൽപ്പിക്കുന്നുവെന്ന് പറഞ്ഞ പാപ്പ, രാജ്ഞിയുടെ ക്രിസ്തീയ വിശ്വാസസാക്ഷ്യത്തെയും അനുശോചന സന്ദേശത്തിൽ പരാമർശിച്ചു. ‘രാജ്ഞിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. രാജകുടുംബാംഗങ്ങളെയും അതോടൊപ്പം യുണൈറ്റഡ് കിംഗ്ഡത്തിലെയും കോമൺവെൽത്തിലെയും ജനങ്ങളെയും എന്റെ അനുശോചനം അറിയിക്കുന്നു,’ എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് മൂന്നാമൻ രാജാവിന് അയച്ച ടെലിഗ്രാം സന്ദേശത്തിൽ പാപ്പ കുറിച്ചു.
രാജ്ഞിയുടെ നഷ്ടത്തിൽ വിലപിക്കുന്ന എല്ലാവരോടുമൊപ്പം രാജ്ഞിയുടെ നിത്യവിശ്രാന്തിക്കായി പ്രാർത്ഥിക്കാൻ താനും പങ്കുചേരുന്നുവെന്നും പാപ്പ വ്യക്തമാക്കി. രാജ്യത്തിന്റെയും കോമൺവെൽത്തിന്റെയും നന്മയ്ക്കു വേണ്ടി രാജ്ഞി നിർവഹിച്ച ശുശ്രൂഷകളെയും പാപ്പ പ്രകീർത്തിച്ചു. രാജസ്ഥാനം എറ്റെടുക്കുന്ന ചാൾസ് മൂന്നാമൻ രാജാവിനുവേണ്ടിയുള്ള പ്രാർത്ഥനയും പാപ്പ ടെലിട്രാം സന്ദേശത്തിൽ ഉൾപ്പെടുത്തി: ‘രാജാവെന്ന നിലയിൽ തന്റെ ഉന്നതമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ, സർവശക്തനായ ദൈവം തന്റെ അക്ഷയമായ കൃപയാൽ അദ്ദേഹത്തെ താങ്ങി നിർത്തട്ടെ. ഇതിനായി എന്റെ പ്രാർത്ഥനയും ഞാൻ വാദ്ഗാനം ചെയ്യുന്നു.’-പാപ്പാ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group