ഡോക്ടർ ഫാബ്രിസിയോ സൊക്കോർസിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പ

ജനുവരി 9 ന് കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യകാരണങ്ങളാൽ മരണമടഞ്ഞ തന്റെ സ്വകാര്യ ഡോക്ടറുടെ ശവസംസ്കാര ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. ഹോളി സീ പ്രസ് ഓഫീസിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് പരിശുദ്ധ പിതാവ് വത്തിക്കാനിലെ ഗവർണറേറ്റിലെ സാന്ത മരിയ റെജീന ദല്ല ഫമിലിയ ദേവാലയത്തിൽ പോയി Dr. സെക്കോർസിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു എന്ന് അറിയിച്ചത്. 78 കാരനായ ഡോക്ടർ ഫാബ്രിസിയോ സോകോർസി കാൻസർ ബാധിതനായിരുന്നു. പെട്ടെന്നുണ്ടായ കോവിഡ് ബാധയാണ് മരണകാരണമായത്. 2015 മുതൽ മാർപാപ്പയുടെ സ്വകാര്യ വൈദ്യനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം വത്തിക്കാനിലെ ആരോഗ്യ സേവന വകുപ്പിൽ ഉപദേശകനായും വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള സഭയുടെ കോൺസൾട്ടൻറ് ഫിസിഷ്യനായും സാൻ കാവിലോ ഫോർലാനിനി ആശുപത്രിയിലെ ഹെഡ് ഫിസിഷ്യനായും മുൻസിപ്പൽ മെഡിക്കൽ സ്കൂളിൽ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group