പുതുവർഷത്തിലേക്ക്‌ പ്രവേശിപ്പിച്ചിരിക്കുന്ന വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ നൽകുന്ന നിർദ്ദേശങ്ങൾ..

  കൊറോണ മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ നടുവിലുംപുതുവർഷത്തിലേക്ക് പ്രതീക്ഷയോടെ കടന്നിരിക്കുന്നു ഓരോ വിശ്വാസിക്കും തന്റെ പ്രസംഗങ്ങളിലൂടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നൽകുന്ന ചില നിർദ്ദേശങ്ങൾ.

  *സ്വയം തെറ്റുകൾ തിരുത്താൻ ഭയപ്പെടരുത്, നിങ്ങൾ തെറ്റ് ചെയ്യുമ്പോൾ തിരിച്ചറിയുക.സ്വയം തിരുത്താനുള്ള വിവേചനാശക്തിയും ജ്ഞാനവും നമുക്കുണ്ടാകണം. ഞാൻ എന്നെത്തന്നെ ചില കാര്യങ്ങളിൽ തിരുത്തുമ്പോൾ അവിടെ വളർച്ച ഉണ്ടാകുന്നു. മുറിവ് മൂലം വേദന ഉണ്ടാകുമെങ്കിലും അത് എവിടെ
  നിന്നാണ് വന്നതെന്ന് മനസിലാക്കുമ്പോൾ ആ മുറിവുകൾ വീണ്ടും വരാതെ സൂക്ഷിക്കാൻ നമുക്കാവും.പശ്ചാത്താപത്തെ ഭയപ്പെടരുത്, കാരണം അത് രക്ഷയുടെ അടയാളമാണ് (സാന്താ മാർത്ത പ്രസംഗം, സെപ്റ്റംബർ 28, 2017).

  *സഹനങ്ങൾ നമ്മെ ചലിപ്പിക്കട്ടെ, അങ്ങനെ കൂടുതൽ നന്മ പ്രവർത്തിക്കുന്നവരാകട്ടെ..

  ഒരാൾ ഒരു നല്ല പ്രവൃത്തി ചെയ്യുമ്പോൾ, ആ പ്രവൃത്തിയിൽ അയാൾ ബഹുമാനിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനും അതിൽ നിന്ന് സംതൃപ്തി നേടാനുമുള്ള ആഗ്രഹം ഉണ്ടാവുക മനുഷ്യസഹജമാണ്. എന്നാൽ, ഇത്തരം പ്രവൃത്തികൾ ബഹളങ്ങൾ ഇല്ലാതെ രഹസ്യമായി നിർവഹിക്കാനും “രഹസ്യങ്ങൾ അറിയുന്ന’ പിതാവിന്റെ പ്രതിഫലത്തിൽ മാത്രം ആശ്രയിക്കാനും യേശു നമ്മെ പഠിപ്പിക്കുന്നു (മത്തായി 6:4, 6, 18), (വിഭൂതി ബുധൻ പ്രസംഗം, ഫെബ്രുവരി 18, 2015).

  * സ്നേഹം സ്വപ്നം കാണുന്നവരാകുക

  സ്വപ്നങ്ങളില്ലാതെ നിങ്ങൾക്ക് ഒരു കുടുംബം ഉണ്ടാകില്ല. ഒരു കുടുംബത്തിന് സ്വപ്നം കാണാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ, കുട്ടികൾ വളരുന്നില്ല, സ്നേഹം വളരുന്നില്ല. ജീവിതം ചുരുങ്ങിപ്പോകുന്നു. അതിനാൽ സ്വപ്നം കാണുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്; പ്രത്യേകിച്ച് കുടുംബങ്ങളിൽ സ്വപ്നം കാണുമ്പോൾ. സ്വപ്നം കാണാനുള്ള ഈ കഴിവ് നഷ്ടപ്പെടുത്തരുത്. നമ്മൾ കുട്ടികളെ കളിക്കാൻ അനുവദിക്കണം. കളിക്കുക എന്നത് സ്വപ്നം കാണുകയാണ് ( 2015-ൽ പാപ്പാ മനിലയിൽ വച്ചു പറഞ്ഞ പ്രസംഗത്തിൽ നിന്ന് .

  * സമ്പത്തിനോടുള്ള ആർത്തി ഒഴിവാക്കുക

  സമ്പത്തിനോടുള്ള ആർത്തി എല്ലായിടത്തും എല്ലാത്തരം അഴിമതികളുടെയും തുടക്കമാണ്. സമ്പത്ത് കൈവശം വയ്ക്കുന്നതിൽ ഒരു നിഗൂഢതയുണ്ട്. നാം ഭൂമിയിലെ ഒരു പറുദീസയിലാണെന്നും നമ്മെ വശീകരിക്കാനും വിശ്വസിപ്പിക്കാനും ആ സമ്പത്തിന് കഴിവുണ്ട്. ആ ‘പറുദീസ’ ചക്രവാളമില്ലാത്ത ഒരു സ്ഥലമാണ് (സാന്താ മാർത്ത പ്രസംഗം, മെയ് 25, 2015).

  *നിങ്ങളുടെ ആരോഗ്യത്തിനും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനും വേണ്ടി ദിവസവും പ്രാർത്ഥിക്കുക

  കഷ്ടതകളാൽ വലയുന്ന പ്രിയപ്പെട്ടവർക്കു വേണ്ടി സഭ നിരന്തരമായ പ്രാർത്ഥന ക്ഷണിക്കുന്നു. രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥനയിൽ ഒരു കുറവും ഉണ്ടാകരുത്. മറിച്ച്, വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും നാം കൂടുതൽ പ്രാർത്ഥിക്കണം. പൊതുവെ, രോഗങ്ങളുടെ സമയങ്ങൾ കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകാൻ സഹായിക്കുന്നു. രോഗസമയത്ത് ഐക്യദാർഢ്യത്തെക്കുറിച്ച് കുട്ടിക്കാലം മുതൽ കുട്ടികളെ പഠിപ്പിക്കുന്നത് എത്ര പ്രധാനപ്പെട്ടതാണെന്ന് ഞാൻ ചിന്തിക്കുന്നു. കഷ്ടപ്പാടുകൾ നേരിടാനും പരിമിതിയുടെ അനുഭവം ജീവിക്കാനും അത് അവരെ സഹായിക്കുന്നു (പൊതുപ്രേക്ഷകർ, ജൂൺ 10, 2015).

  *നിങ്ങളുടെ കുടുംബത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുക

  ജോലി അതിന്റെ പല രൂപങ്ങളിൽ മനുഷ്യന് ആവശ്യമാണ്. ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതിന്റെ മഹത്വം അത് പ്രകടിപ്പിക്കുന്നു. അതിനാൽ ജോലി വിശുദ്ധമാണെന്ന് പറയപ്പെടുന്നു. ജോലി കണ്ടെത്താൻ ഗവൺമെന്റുകൾ ഏതറ്റം വരെയും പോകുന്നതും എല്ലാവർക്കും ജോലി ഉണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നതും കാണുമ്പോൾ ഞാൻ അത്യധികം സന്തോഷിക്കുന്നു. ജോലി പവിത്രമാണ്, അത് കുടുംബത്തിന് മാന്യത നൽകുന്നു. ഒരു കുടുംബവും ജോലിയില്ലാതെ കഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥിക്കണം. അതുകൊണ്ട് ജോലിയും ദൈവത്തിന്റെ സൃഷ്ടിപരമായ പദ്ധതിയുടെ ഭാഗമാണ് (പൊതുപ്രേക്ഷകർ, ഓഗസ്റ്റ് 19, 2015).

  *പ്രത്യാശ നഷ്ടപ്പെടാൻ അനുവദിക്കരുത്

  ജീവിതത്തിന്റെ ദൈനംദിന യാഥാർത്ഥ്യങ്ങളിൽ സ്വപ്നം കാണാനുള്ള ഇടം ഉണ്ടായിരിക്കണം. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് എല്ലാവരും ചിലപ്പോൾ സ്വപ്നം കാണുന്നു. എങ്കിലും സ്വപ്നം കാണുക, ആഗ്രഹിക്കുക, പുതിയ ചക്രവാളങ്ങൾ തേടുക, മഹത്തായ കാര്യങ്ങൾക്കായി ഹൃദയം തുറക്കുക (2015 സെപ്റ്റംബർ 20 -ന് ക്യൂബയിലെ ഹവാനയിൽ നൽകിയ സന്ദേശം)


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsAppgroup

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group