വെർച്ചൽ മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം നൽകി ഫ്രാൻസിസ് മാർപാപ്പ

വാഷിംഗ്ടൺ : ഗര്ഭച്ഛിദ്രത്തിനെതിരെ സമാധാന പരമായി നടക്കുന്ന ഈ വർഷത്തെ വെർച്ചൽ മാർച്ചിൽ പങ്കെടുക്കുന്നവർക്ക് പൂർണമായ നൽകി ഫ്രാൻസിസ് മാർപാപ്പ .
ക്ഷമിക്കപെട്ടതായ പാപങ്ങളുടെ കാലികമായ ശിക്ഷയിൽ നിന്നുള്ള വിടുതലാണ് ദണ്ട വിമോചനം
ഈ വർഷത്തെ മാർച്ചിൽ പങ്കെടുക്കുന്ന എല്ലാവർക്കും പൂർണമായ ദണ്ഡവിമോചനം ലഭിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ മാർച്ച് വെർച്ചൽ ഫോർമാറ്റിൽ ആയിരിക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. 1973 ൽ രാജ്യവ്യാപകമായി ഗർഭച്ഛിദ്രം നിയമ വിധേയമാക്കിയതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ജനുവരി 22 ന് മാർച്ച് നടക്കുന്നത്. എന്നാൽ ഈ വർഷത്തെ മാർച്ച് ജനുവരി 28 വ്യാഴാഴ്ചയും മാസ്സ് ഫോർ ലൈഫ് ജനുവരി 29 ന് നടക്കും .കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത പരിപാടികൾക്ക് പരിമിതമായ ഹാജർ ഉണ്ടായിരിക്കുമെന്നും നിയന്ത്രണങ്ങൾ പാലിച്ചയിരിക്കും നടക്കുകയെന്നും കർദിനാൾ പിയാസെൻ ജനുവരി 13 നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു . ഗർഭച്ഛിദ്രം മൂലം നഷ്ടപെട്ട ജീവനുകളുടെ ബഹുമാനാർത്ഥം ഈ വർഷം മുതൽ ലൈഫ് പ്രൊ നേതാക്കൾ റോസാപ്പൂക്കളുമായി സുപ്രീം കോടതിയിൽ പോകുമെന്ന് മാർച് ഫോർ ലൈഫിന്റെ പ്രതിനിധിയറിയിച്ചു . ലോകത്തിലെതന്നെ ഏറ്റവും വലിയ വാർഷിക മനുഷ്യാവകാശ പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന മാർച്ചിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആൾക്കാർ പങ്കെടുക്കുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group