ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂരിലെത്തി അപ്പോസ്തോലിക സന്ദർശനം ആരംഭിച്ചു

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ 45 മത് അപ്പോസ്തോലിക യാത്രയുടെ അവസാന ഘട്ടമായ സിംഗപ്പൂർ സന്ദർശനത്തിന് വർണ്ണാഭമായ തുടക്കം.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.52 നാണ് കിഴക്കൻ തിമോറിൽ നിന്ന് ദിലി എയ്റോ വിമാനത്തിൽ പാപ്പ സിംഗപ്പൂരിൽ എത്തിയത്. സിംഗപ്പൂരിന്റെ സാംസ്കാരിക – യുവജനകാര്യക്ഷേ‌മവകുപ്പ് മന്ത്രി എഡ്വിൻ ടോങ്ങും പ്രാദേശിക സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പാപ്പയെ പൂക്കൾ നൽകി സ്വീകരിച്ചു.

രാജ്യത്തെ രാഷ്ട്രീയ അധികാരികളുമായുള്ള പൊതു- സ്വകാര്യ കൂടിക്കാഴ്ചയും ദേശീയ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയും ഉൾപ്പെടെ തിരക്കാർന്ന രണ്ടു ദിനങ്ങളാണ് സിംഗപ്പൂരിൽ പാപ്പയെ കാത്തിരിക്കുന്നത്. പ്രസിഡൻ്റ് തർമൻ ഷൺമുഖരത്നം, പ്രധാനമന്ത്രി ലോറൻസ് വോങ്, മുൻ പ്രധാനമന്ത്രി ലീ സിയാൻ ലൂങ് എന്നിവരുമായും ഫ്രാൻസിസ് പാപ്പ സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group