Pope Francis has declared 2021 the Year of St. Joseph
വത്തിക്കാൻ സിറ്റി: ആഗോള സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറ്റിഅൻപതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്നലെ 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു. ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടർന്നുകൊണ്ട് ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു റോമൻ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെൻഷ്യറി ഡിക്കാസ്റ്റ്റി പുറത്തുവിട്ട ഡിക്രിയിൽ പറയുന്നു.
മേജർ പെനിറ്റെൻഷ്യറി കർദ്ദിനാൾ മൌറോ പിയാസെൻസാ, റീജന്റ് മോൺ. ക്രിസ്സിസ്റ്റോഫ് നൈകിയലുമാണ് ഡിക്രിയിൽ ഒപ്പിട്ടിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും ലഭ്യമാണെന്നും ഡിക്രിയിൽ പറയുന്നുണ്ട്. ഡിക്രിക്ക് പുറമേ യൗസേപ്പിതാവിന് സമർപ്പിച്ചുകൊണ്ട് ഒരു അപ്പസ്തോലിക ലേഖനവും ഫ്രാൻസിസ് പാപ്പ പുറത്തുവിട്ടിട്ടുണ്ട്. യൗസേപ്പിതാവിൽ ഒരു മധ്യസ്ഥനേയും, സഹായിയേയും, കഷ്ടതകൾ നിറഞ്ഞ സമയത്ത് നമ്മളെ നയിക്കുന്ന ഒരു മാർഗ്ഗദർശിയേയും നമുക്ക് ദർശിക്കാനാവുമെന്ന് ‘പാട്രിസ് കോർഡെ’ (പിതാവിന്റെ ഹൃദയത്തോടെ) എന്ൻ പേരിട്ടിരിക്കുന്ന പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിൽ പറയുന്നു.
മഹാമാരിയുടേതായ നിലവിലെ സാഹചര്യത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക ദണ്ഡവിമോചനം പ്രായമായവർക്കും, രോഗികൾക്കും, വീട്ടിൽ നിന്നും പുറത്തുപോകുവാൻ കഴിയാത്തവർക്കും ലഭ്യമാണെന്നും ഡിക്രിയിൽ പറയുന്നുണ്ട്. ക്യൂമാഡ്മോഡം ഡിയൂസ് തന്റെ തന്റെ ഔദ്യോഗിക ഡിക്രിയിലൂടെ 1870 ഡിസംബർ എട്ടിനാണ് പയസ് ഒമ്പതാമൻ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group