ഉക്രൈനിലെയും വിശുദ്ധനാട്ടിലെയും സഭകളെ രക്തസാക്ഷി സഭകളെന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

യുദ്ധങ്ങൾ നിമിത്തം ദുരിതമനുഭവിക്കുന്ന ഉക്രൈനിലെയും വിശുദ്ധനാട്ടിലെയും സഭകളെ രക്തസാക്ഷി സഭകളെന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പ.

റോമിൽ സമാപിക്കുന്ന ‘പൗരസ്ത്യ സഭകളുടെ സഹായത്തിനായുള്ള പ്രവർത്തനങ്ങളുടെ യോഗങ്ങൾ’ എന്ന അസംബ്ലിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെയാണ് പാപ്പ, യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനതയെ അനുസ്മരിച്ചത്.

തന്റെ പ്രസംഗത്തിൻ്റെ തുടക്കത്തിൽ, കിഴക്കൻനാട്ടിലെ സഭകൾ “സ്നേഹിക്കാനുള്ള സഭകൾ’ ആണെന്ന് അദ്ദേഹം പറഞ്ഞു. “കാരണം, അവ അതുല്യമായ ആത്മീയവും ജ്ഞാനപരവുമായ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നു, കൂടാതെ, ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും സിനഡാലിറ്റിയെക്കുറിച്ചും ആരാധനക്രമത്തെക്കുറിച്ചും നമ്മോടു ധാരാളം കാര്യങ്ങൾ അവയ്ക്ക് പറയാനുണ്ട്. എന്നിരുന്നാലും, അവരുടെ സൗന്ദര്യത്തിനു മുറിവേറ്റിരിക്കുന്നു. കാരണം, അവർ ഭാരമുള്ള ഒരു കുരിശിനാൽ തകർക്കപ്പെട്ടു. ക്രിസ്തുവിന്റെ തിരുമുറിവുകൾ വഹിക്കുന്ന രക്തസാക്ഷി സഭകളായിത്തീർന്നു” – പാപ്പ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group