വത്തിക്കാൻസിറ്റി: വിരമിച്ച ആംഗ്ലിക്കൻ ആർച്ചു ബിഷപ്പും വർണ്ണ വിവേചനത്തിനെതിരെ പോരാടിയ വ്യക്തിയുമായിരുന്ന ആർച്ചുബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പാ.
ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ വംശീയ വേർതിരിവ് അവസാനിപ്പിക്കാൻ പോരാടിയ ആർച്ചുബിഷപ്പ് ടുട്ടു ഡിസംബർ 26-നാണ് കാലംചെയ്തത് .
ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ മരണവാർത്ത അറിഞ്ഞ പാപ്പാ, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിച്ചു. “ഉയിർപ്പിന്റെ ഉറപ്പുള്ള പ്രത്യാശയിൽ അദ്ദേഹത്തിന്റെ വേർപാടിൽവേദനിക്കുന്ന എല്ലാവർക്കും, കർത്താവായ യേശുവിൽ സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും ദിവ്യാനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്ന് അനുശോചന സന്ദേശത്തിൽ .” – പാപ്പാ പറഞ്ഞു.നെൽസൺ മണ്ടേലയുടെ സമകാലികനായ ആർച്ചുബിഷപ്പ് ടുട്ടുവിന് രാജ്യത്തെ വർണ്ണവിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് 1984-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു. 1995 ൽ, അന്നത്തെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന മണ്ടേല, വർണ്ണവിവേചന കാലത്തെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹത്തെ നിയമിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group