പനി ബാധിച്ചതിനെ തുടർന്ന് മാർപാപ്പയെ സിറ്റി സ്കാനിങ്ങിന് വിധേയനാക്കി..

വത്തിക്കാൻ സിറ്റി : കുടൽ സംബന്ധമായ ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് പനി ഉണ്ടായതിനെതുടർന്ന് സിറ്റി സ്കാനിങ്ങിന് വിധേയനാക്കിയെന്ന് റിപ്പോർട്ട്.
മാർപാപ്പയുടെ നെഞ്ചിന്റെയും
ഉദരത്തിന്റെയും
സിറ്റി സ്കാൻ നടത്തിയതായി വത്തിക്കാൻ അറിയിച്ചു.
എന്നാൽ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു .കുടൽ സംബന്ധമായ ശസ്ത്രക്രിയക്കുവേണ്ടി ജൂലൈ നാലിനാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിച്ചത്. മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം എഴു ദിവസത്തോളം മാർപാപ്പ ആശുപത്രിയിൽ തുടരുമെന്നാണ്
വത്തിക്കാൻ നേരത്തെ അറിയിച്ചത്.
എന്നാൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശുപത്രിവാസം അതിൽ കൂടുതൽ വേണ്ടി വരുമോ എന്ന ആശങ്കയിലാണ് വിശ്വാസിസമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group