വത്തിക്കാനിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് വേഗത്തിലാക്കി ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാനിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിലുള്ള താമസം ഒഴിവാക്കുന്നതിനായി ഫ്രാൻസിസ് പാപ്പാ പുതിയ ഡിക്രി പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഡിക്രിയിൽ മാർപാപ്പ ഒപ്പുവെച്ചത്.

“ആക്താ അപ്പസ്തോലിച്ചേ സേദിസ്” എന്ന ഔദ്യോഗിക ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നതുവരെ കാത്തിരിക്കുന്നതിലൂടെ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായാണ് ഈ പുതിയ ഡിക്രി.

വത്തിക്കാനിലെ നിയമനിർമ്മാണ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആവശ്യങ്ങൾ പരിഗണിച്ച്, വത്തിക്കാനിലെ നിയമങ്ങൾ സമയബന്ധിതമായി പ്രാബല്യത്തിൽ വരുന്നത് ഉറപ്പാക്കാനായി ഉചിതമായ വ്യക്തത വരുത്തുവാനായാണ് പുതിയ കൽപ്പന നൽകുന്നതെന്ന് പാപ്പാ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group