സൃഷ്ടിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പാ.

സൃഷ്ടിയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x (എക്സ്) ൽ സന്ദേശം കുറിച്ചു.

നാം നമ്മിൽ തന്നെ ഒതുങ്ങിക്കൂടാതെ, കർത്താവിനു നമ്മുടെ ജീവിതത്തിൽ ഇടം നൽകിക്കൊണ്ട്, മറ്റു സഹസൃഷ്ടികളോടുള്ള നമ്മുടെ ബന്ധം ഊഷ്‌മളമാക്കണമെന്ന സന്ദേശം അടിവരയിട്ടുപറഞ്ഞുകൊണ്ടണ് മാർപാപ്പായുടെ സന്ദേശം ആരംഭിച്ചത്.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “നാം കർത്താവിനു ഇടം നൽകുമ്പോൾ, എല്ലാ സൃഷ്ടിയോടും ഓരോ സൃഷ്ടവസ്തുക്കളോടും നമുക്ക് നമ്മെത്തന്നെ തുറവുള്ളവരാക്കാൻ കഴിയും. അപ്രകാരം, നമ്മെ അഗാധമായി സ്നേഹിക്കുകയും, നാം അവനുമായും, പരസ്പരവും ബന്ധമുള്ളവരായിരിക്കണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന പിതാവിൽ നിന്നുള്ള ഒരു സമ്മാനമാണ് ജീവിതം എന്ന് നാം മനസ്സിലാക്കുന്നു.”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m