പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും പോപ്പ് കൂടിക്കാഴ്ച നടത്തി… ഹംഗറി :ബുഡാപെസ്റ്റില്‍ നടക്കുന്ന 52ാം ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തിനായി ഒരു ദിവസത്തെ ബുഡാപെസ്റ്റ് സന്ദർശനത്തിന് എത്തിച്ചേർന്ന മാർപാപ്പാ രാജ്യത്തെ പ്രധാനമന്ത്രിയും പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തി.രാജ്യത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ സഭയുടെ പങ്ക്, പരിസ്ഥിതി സംരക്ഷണം, കുടുംബങ്ങളുടെ പ്രോത്സാഹനം എന്നിവയെക്കുറിച്ച് ഇരു നേതാക്കന്മാരും ചർച്ച ചെയ്തു.പ്രസിഡന്റ് ജാനോസ് ഓഡർ, പ്രധാനമന്ത്രി വിക്ടർ ഓർബൻ, ഉപപ്രധാനമന്ത്രി സോൾട്ട് സെംജാൻ എന്നിവരുമായി ഫൈൻ ആർട്സ് മ്യൂസിയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായുള്ള ബന്ധം സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗർ തുടങ്ങിയവരും മാർപാപ്പയോടൊപ്പം സന്നിഹിതരായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group