ബെനഡിക്ട് പതിനാറാമൻ, വിനീത ഹൃദയനും ഒപ്പം ശക്തനുമായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പ.
ബെനഡിക്ട് പതിനാറാമൻ പാപ്പയെക്കുറിച്ചുള്ള സ്മരണകളടങ്ങുന്ന ‘എൽ സുച്ചെസോർ’ എന്ന പുസ്തകത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറയുന്നത്.
സ്പാനിഷ് പത്രപ്രവർത്തകനായ ഹവിയെർ മർത്തീനെസ് ബ്രോക്കാൽ, ഫ്രാൻസിസ് പാപ്പയുമായി നടത്തിയ അഭിമുഖം ഉൾക്കൊള്ളിച്ചു രചിച്ച പുസ്തകമാണ് ‘എൽ സുച്ചെസോർ.’
വത്തിക്കാനിൽ വിശ്രമജീവിതം നയിച്ചിരുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ തനിക്കെന്നും പിതൃതുല്യനായിരുന്നുവെന്നും സഭാഭരണകാര്യങ്ങളിൽ ഒരിക്കലും കൈകടത്തിയിട്ടില്ലെന്നും ഫ്രാൻസിസ് പാപ്പ ഈ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
തന്നെ വളരാൻ അനുവദിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ ക്ഷമാശീലനും എന്തിലെങ്കിലും പന്തികേടു തോന്നിയാൽ അത് തന്നോടു പറയുന്നതിനുമുമ്പ്,മൂന്നും നാലും വട്ടം ചിന്തിക്കുമായിരുന്നുവെന്നും പാപ്പാ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group