ഫ്രാൻസിസ് മാർപ്പാപ്പ തിമൂറിൽ; കുർബാനയിൽ ഏഴരലക്ഷം പേർ പങ്കെടുക്കും

ഫ്രാന്‍സിസ് മാര്‍പ്പാപ്പ തെക്ക് കിഴക്കന്‍ ഏഷ്യന്‍ ദ്വീപ് രാജ്യമായ കിഴക്കന്‍ തിമൂറില്‍ സന്ദര്‍ശനം ആരംഭിച്ചു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മാര്‍പ്പാപ്പ തിമൂറില്‍ എത്തിയത്. മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ ഏഴര ലക്ഷം വിശ്വാസികള്‍ പങ്കെടുക്കുന്ന കുര്‍ബാന ടാസിതോലുവില്‍ നടക്കും.

രണ്ടാം തവണയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിമൂറില്‍ എത്തുന്നത്. 12 ദിവസം നീളുന്ന തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിലാണ് മാര്‍പ്പാപ്പ എത്തിയത്. തിമൂറില്‍ നിന്ന് മാര്‍പ്പാപ്പ നേരെ സിംഗപ്പൂരിലേക്ക് തിരിയ്ക്കും. ആദ്യമായാണ് മാര്‍പ്പാപ്പ ഇത്രയും ദിവസം നീളുന്ന വിദേശ സന്ദര്‍ശനത്തിനായി വത്തിക്കാനില്‍ നിന്ന് മാറി നില്‍ക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m