കുട്ടികളുമായി കൂട്ടുകൂടിയും സംവദിച്ചും ഫ്രാൻസിസ് മാർപാപ്പ.

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി ഏകദേശം 7500 ഓളം വരുന്ന കുട്ടികളുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ.

വിദ്യാഭ്യാസത്തിനും, സംസ്കാരത്തിനുമായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിലാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്.

പ്രഭാഷണ ശൈലിയിൽ നിന്നും വ്യത്യസ്തമായി സംഭാഷണശൈലിയിലാണ് പാപ്പാ കുട്ടികളുമായി സംവദിച്ചത്. കുഞ്ഞുങ്ങളുമായി ഇപ്രകാരം ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ എല്ലാവർക്കും പാപ്പാ ആമുഖമായി നന്ദി പറഞ്ഞു. ‘നിങ്ങളിൽ നിന്നും ഞങ്ങൾ എന്തു പാഠം ഉൾക്കൊള്ളണം എന്ന ചോദ്യവുമായി ആരംഭിച്ച ഫ്രാൻസിസ് പാപ്പാ, തുടർന്ന് കുട്ടികളിൽ നിന്നും ഇന്നത്തെ ലോകം നിരവധി പാഠങ്ങൾ പഠിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

ഒരുമിച്ചായിരുന്നുകൊണ്ട് നിഷ്കളങ്കവും, ലളിതവുമായ ജീവിതശൈലിയുടെ നല്ല മാതൃക നൽകുന്ന കുട്ടികളെ സന്ദർശിക്കുന്നതിലും, അവരോട് സംസാരിക്കുന്നതിലും തനിക്കുള്ള സന്തോഷം പാപ്പാ എടുത്തു പറഞ്ഞു.

‘ജീവിതം മഹത്തായ ഒരു ദാനമാണ്’, തന്നോടൊപ്പം ഈ വാചകം സ്വരമുയർത്തി പറയുവാൻ പാപ്പാ എല്ലാ കുട്ടികളെയും ക്ഷണിച്ചു. ‘നമ്മൾ ശത്രുക്കളാണോ?’ എന്ന പാപ്പായുടെ ചോദ്യത്തിന് എല്ലാവരും ചേർന്ന് ‘അല്ല’ എന്ന് മറുപടി പറഞ്ഞപ്പോൾ എന്നാൽ ‘നമ്മൾ സഹോദരങ്ങളാണോ?’ എന്ന് ചോദിച്ചപ്പോൾ ‘അതേ’ എന്നും കുട്ടികൾ മറുപടി പറഞ്ഞു.

ഇപ്രകാരം സാഹോദര്യത്തിന്റെ മധുരം പകരുന്ന സഭ നമ്മുടെ കുടുംബവും, നമ്മൾ എല്ലാവരും സഹോദരങ്ങളുമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. കുട്ടികൾ ഓരോരുത്തരെയും, വ്യക്തിപരമായി ആശ്ലേഷിക്കുവാൻ പാപ്പാ ആഗ്രഹിച്ചുവെങ്കിലും, എണ്ണം കൂടുതലായിരുന്നതിനാൽ അതിനു സാധിക്കാത്തതിൽ തനിക്കുള്ള വിഷമവും പാപ്പാ പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ വൈശിഷ്ട്യതയും, പ്രായത്തിന്റെ മനോഹാരിതയും അടിവരയിട്ടു പറഞ്ഞ പാപ്പാ, ഈ മനോഹാരിത അഭംഗുരം തുടരണമെന്നും എല്ലാവരെയും ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group