ഇറാഖ് വിദേശകാര്യ മന്ത്രിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി.

ഇറാഖിലെ വിദേശകാര്യ മന്ത്രിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി.
ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈനുമായി വത്തിക്കാനിലെ സദസ്സിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. 30 മിനിറ്റോളം നീണ്ടുനിന്ന യോഗത്തിൽ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധവും കോവിഡ് ആരോഗ്യ പ്രശ്നങ്ങളും ചർച്ചയായി. ഇറാഖിലേക്കുള്ള സന്ദർശനത്തിൽ തനിക്ക് ലഭിച്ച സ്വീകരണത്തെ നന്ദിയോടെ അനുസ്മരിക്കുന്നതായി പരിശുദ്ധ പിതാവ് അറിയിച്ചു. ഇറക്കി ജനതയോടുള്ള ഐക്യദാർഢ്യം ഒരിക്കൽക്കൂടി പ്രഖ്യാപിക്കുന്നതായി പരിശുദ്ധ പിതാവ് പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group