ഇറ്റാലിയൻ ഡെമോഗ്രാഫിക്സ് കോൺഫറൻസ് ആരംഭിക്കാൻ മാർപാപ്പ

ഇറ്റലിയിൽ ജനനനിരക്ക് കുറയുന്നതിനാൽ ഇറ്റാലിയൻ ഡെമോഗ്രാഫിക്സ് കോൺഫറൻസ് ആരംഭിക്കാൻ ഒരുങ്ങി ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയും മറ്റ് രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ജനസംഖ്യാപരമായ പ്രതിസന്ധി വിലയിരുത്തുന്നതിനായി “ ജനറൽ സ്റ്റേറ്റ്സ് ഓഫ് ബർത്ത്” എന്നപേരിൽ ഒരു യോഗം സംഘടിപ്പിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. കോവിഡ് -19 പകർച്ചവ്യാധിയുടെ ഫലമായി ഇറ്റലിയിൽ ജനനനിരക്കിൽ വലിയ തോതിൽ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയും ജനസംഖ്യയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്, കൂടാതെ ജനനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങൾ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലയെന്നതും ജനസംഖ്യ ഇടിവിന് കാരണമാകുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group