യുക്രെയ്നിൽ നടക്കുന്ന കൂട്ടക്കൊലകളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പാ. യുക്രേനിയൻ പട്ടണമായ ബുച്ചയിൽ നടന്ന നിഷ്ഠൂര കൊലപാതകങ്ങളിൽ മാർപാപ്പാ അനുശോചനമറിയിച്ചുകൊണ്ട് ബുച്ചായിൽ നിന്നു കൊണ്ടു വന്ന യുദ്ധക്കറ പുരണ്ട യുക്രെയ്ൻ പതാകയിൽ അദ്ദേഹം ചുംബിച്ചു.
നിരപരാധികൾ കൊല്ലപ്പെടുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുദർശന പരിപാടിക്ക് ഇടയിലും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.പൊതുദർശന പരിപാടിയുടെ അവസാനം യുക്രെയ്ൻ കുട്ടികളെ വേദിയിലേക്കു ക്ഷണിച്ച അദ്ദേഹം അവർക്ക് ചോക്ലേറ്റുകളും ഈസ്റ്റർ മുട്ടകളും സമ്മാനിച്ചു. ഈ കുട്ടികൾക്ക് സുരക്ഷിത സ്ഥലം തേടി പലായനം ചെയ്യേണ്ടി വന്നുവെന്നും യുദ്ധത്തിന്റെ ഫലമാണിതെന്നും മാർപാപ്പ പറഞ്ഞു.
യുക്രെയ്ൻ തലസ്ഥാനമായ കീവിന്റെ വടക്കു പടിഞ്ഞാറുള്ള ബുച്ചാ പട്ടണത്തിൽ 320 സിവിലിയന്മാരെ റഷ്യൻ പട്ടാളം കൊലചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. ഇരുപതു പേരുടെ മൃതദേഹങ്ങൾ നിരത്തിൽ കണ്ടെത്തി.
150 പേരെ അടക്കം ചെയ്ത വലിയ കുഴിമാടവും കണ്ടെത്തി. യുക്രെയ്നിലെ യുദ്ധം ഐക്യരാഷ്ട്രസഭയുടെ കഴിവുകേടിന്റെ തെളിവാണെന്നുo മാർപാപ്പ പറഞ്ഞു. സമാധാനശ്രമങ്ങൾ തുടരുന്നതിനിടയിലും വൻകിട ശക്തികൾ തമ്മിലുള്ള മത്സരം തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group