വത്തിക്കാൻ: സംഘർഷഭരിതമായ ലെബനനിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി മാർപാപ്പ വിളിച്ചുചേർത്ത മതനേതാക്കളുടെ യോഗം പ്രതീക്ഷയോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്. അർമേനിയയിലെ സിലീഷ്യയൻ കത്തോലിക്ക മത നേതാവായ അരാം ഒന്നാമൻ, രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് യോഗത്തിൽ സംസാരിച്ചിരുന്നു,
ലെബനെനെ വീണ്ടെടുക്കാനുള്ള സംയുക്ത ശ്രമങ്ങൾ ആവശ്യമാണ്ന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നബാധിത രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ സമാധാനത്തിന്റെയും സുസ്ഥിരതയുടെയും കൃപയ്ക്കായി ദൈവത്തോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലെബനെന്റെ വിമോചനത്തിനുവേണ്ടി പരിശുദ്ധ പിതാവ് വിളിച്ചുചേർത്ത യോഗം വളരെ പ്രതീക്ഷയോടുകൂടിയാണ് ലെബനീസ് ജനത ഉറ്റുനോക്കുന്നത്.
രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾ തടയുവാൻ ഈ യോഗത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ലെബനീസ് ജനത.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group