ഭൂമിയുടെ കാര്യസ്ഥർ എന്ന നിലയിലും, മറ്റുള്ളവരോട് ഉത്തരവാദിത്വമുള്ളവരെന്ന നിലയിലും പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും ദൈവം നൽകിയിരിക്കുന്ന കടമകൾ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുവാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
സ്കോട്ലൻഡിലെ കത്തോലിക്കാവിശ്വാസികൾക്കായി എഴുതിയ കത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം. “ഗ്ലാസ്ഗോയിൽ COP26 ഉച്ചകോടിയിൽ പങ്കെടുക്കാനും, ചുരുങ്ങിയ സമയമെങ്കിലും സ്കോട്ലൻഡിലെ സഹോദരങ്ങൾക്കൊപ്പം ചെലവഴിക്കാനും താൻ പ്രതീക്ഷിച്ചിരുന്നു” വെന്നെഴുതിയ പാപ്പാ, അതിന് സാധിക്കാതെ വന്നതിൽ ഖേദം രേഖപ്പെടുത്തി. എന്നാൽ, അതേസമയം, ഇന്നത്തെ ലോകത്ത് ഒരു ധാർമ്മികപ്രശ്നമായിത്തന്നെ മാറിയ കാലാവസ്ഥാവ്യതിയാനവും അതിന്റെ കാരണങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങളും കത്തിൽ മാർപാപ്പ കുറിച്ചു.പാപ്പായുടെ നിയോഗങ്ങൾക്കുവേണ്ടി സ്കോട്ലൻഡിലെ കത്തോലിക്കർ പ്രാർത്ഥിക്കുന്നതിലുള്ള സന്തോഷവും പാപ്പാ അറിയിച്ചു.
ഭൂമി എന്നത്, കൃഷി ചെയ്യാനുള്ള ഒരു പൂന്തോട്ടമായും, മനുഷ്യകുടുംബത്തിന് പൊതുഭവനമായും ദൈവം നൽകിയതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group