ഭീകരാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ട ബാഗ്ദാദിലെ കത്തീഡ്രൽ ഓഫ് സാൽവേഷൻ മാർപാപ്പ സന്ദർശിച്ചു

ഇറാഖിന്റെ മണ്ണിൽ ആദ്യം കാലുകുത്തിയ പത്രോസിനെ പിൻഗാമി ഫ്രാൻസിസ് രണ്ടാം മാർപാപ്പ ബാഗ്ദാദിലെ കത്തീഡ്രൽ ഓഫ് സാൽവേഷൻ സന്ദർശിച്ചു. 2010 കത്തീഡ്രലിലെ നേരേയുണ്ടായ ഭീകരാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടിരുന്നു, അവിടെവച്ചാണ് മാർപാപ്പ ഇറാഖിലെ കത്തോലിക്കാ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയത് . തുടർന്ന് ഷെഡ്യൂൾ അനുസരിച്ച് ബിഷപ്പുമാർ പുരോഹിതന്മാർ മതവിശ്വാസികൾ സെമിനാരി വിദ്യാർഥികൾ എന്നിവരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ മൂന്നുദിവസത്തെ ഇറാക്കി സന്ദർശനത്തിൽ വർഷങ്ങളോളം പ്രതികൂല സാഹചര്യത്തിൽ കഴിയേണ്ടിവരുന്ന ഇറാഖി ജനതയ്ക്ക് ക്രിസ്തുവിനോടുള്ള വിശ്വാസത്തെ മാർപാപ്പ പ്രശംസിച്ചു. പത്തു വർഷങ്ങൾക്കു മുമ്പ് കത്തീഡ്രലിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രക്തസാക്ഷികളായ എല്ലാവരെയും മാർപാപ്പ അനുസ്മരിച്ചു. “നിങ്ങളുടെ സാക്ഷ്യം പ്രതികൂലസാഹചര്യങ്ങളിൽ പക്വത പ്രാപിക്കുകയും രക്തസാക്ഷികളുടെ രക്തത്താൽ ശക്തിപ്പെടുകയും, ചെയ്യുന്നുവെന്നും കർത്താവിന്റെ മഹത്വം പ്രാപിക്കുന്നതിനും ഈ ജനങ്ങളുടെ ആത്മാവ് നമ്മുടെ രക്ഷകനായ ദൈവത്തിൽ സന്തോഷിക്കുന്ന അതിനുവേണ്ടി ഇടയാകട്ടെ എന്നും അതിനുമപ്പുറം ഇറാക്കി ജനതയ്ക്ക് വെളിച്ചത്തിന് ദിനങ്ങൾ ആകട്ടെ “ഇനിയുള്ളത്തെന്നുoമാർപാപ്പ ആശംസിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group