വത്തിക്കാൻ സിറ്റി :ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിച്ച് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
സൗഹാർദ്ദപരമായി നടന്ന ചർച്ചയിൽ, നിലവിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തോടുള്ള തങ്ങളുടെ അഭിനന്ദനവും സഹകരണം കൂടുതൽ വികസിപ്പിക്കാനുള്ള ഉദ്ദേശ്യവുo ഇരുനേതാക്കളും പ്രകടിപ്പിച്ചു. ബോസ്നിയയിലെയും ഹെർസഗോവിനയിലെയും ക്രൊയേഷ്യൻ ജനതയുടെ അവസ്ഥ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.തുടർന്ന് പ്രസിഡന്റ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ, ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ തുടങ്ങിയവരെയും സന്ദർശിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group