‘അമോരിസ് ലെത്തീസിയ’ കുടുംബവാരാചരണാ വെബിനാർ

സ്നേഹത്തിന്റെ ആനന്ദത്തെ, കുറിച് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച ‘അമോരിസ് ലെത്തീസിന’
എന്ന അപ്പോസ്തോലിക ലേഖനത്തിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് കുടുംബവത്സരത്തിന് മാർപാപ്പ തുടക്കം കുറിച്ചു.ഈ അവസരത്തിൽ  ആനന്ദത്തിന്റെയും, പ്രത്യാശയുടെയും, വിളനിലമായ കുടുംബങ്ങളെ കുറിച്ചുള്ള ദൈവ പദ്ധതി ലോകത്തിനു മുൻപിൽ അവതരിപ്പിക്കാനുo, “അമോരിസ് ലെത്തീസിയ” ഒരുവർഷം നീണ്ടുനിൽക്കുന്ന  ഫാമിലി വർഷാഘോഷങ്ങളുടെ ഭാഗമായും “ദൈനം ദിന സ്നേഹം” എന്ന വിഷയത്തെക്കുറിച്  വത്തിക്കാൻ വെബ്ബിനാർ സംഘടിപ്പിച്ചു . കർദിനാൾ കെവിൻ ഫെരേൽ, ഡികാസ്റ്റി ഫോർ ദി ലൈറ്റി ,ഫാമിലി ലൈഫ്  റോം രൂപതയുടെ വികാരി കർദിനാൾ ആഞ്ചലോ ഡി ഡൊനറ്റിൻസ്,ആർച് ബിഷപ്പ് വിൻസെൻസോ പഗ്ലിയ പോൾ തുടങ്ങിയവർ പങ്കെടുത്ത
 വെബ്ബിനാറിൽ   എല്ലാവരെയും  പരിശുദ്ധ പിതാവ് അഭിവാദ്യം ചെയ്തു. കുടുംബബന്ധങ്ങളുടെ ഐക്യത്തെയും  സന്തോഷത്തെയും പ്രോത്സാഹിപ്പിക്കുവാനും സ്നേഹത്തിൽ അധിഷ്ഠിതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group