ലോകോത്തരമേഖലയിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള തിരുഹൃദയ കത്തോലിക്ക സർവകലാശാലയുടെ ചരിത്രത്തിലെ, ആദ്യ വനിത മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എലേന ബെക്കാല്ലിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർ പാപ്പാ.
ലോകത്തിൽ ഇപ്പോൾ നിലനിൽക്കുന്ന വിദ്യാഭ്യാസ അടിയന്തരാവസ്ഥയെ കുറിച്ചുള്ള ആശയങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി. 2024 ജൂലൈ മാസം ഒന്നാം തീയതിയാണ് എലേനയെ റെക്ടർ പദവി നൽകി സർവകലാശാലയുടെ മേധാവിയായി നിയമിക്കുന്നത്. നാലുവർഷത്തെ കാലാവധിയിലേക്കാണ് നിയമനം.
കൂടിക്കാഴ്ചയുടെ അവസരത്തിൽ, സർവകലാശാലയുമായി ഫ്രാൻസിസ് പാപ്പാ പുലർത്തുന്ന അടുപ്പത്തിനും, താത്പര്യത്തിനും ബെക്കല്ലി നന്ദി പ്രകാശിപ്പിച്ചു. സാർവത്രിക സഭയ്ക്കുവേണ്ടിയും, ഇറ്റാലിയൻ സമൂഹത്തിനു വേണ്ടിയും പാപ്പാ നൽകുന്ന നിസ്വാർത്ഥമായ സേവനങ്ങളെയും എലേന അനുസ്മരിച്ചു. കാലത്തിനനുസരിച്ചു, മാറ്റത്തിന് വിധേയമാകുന്ന ഒരു സർവകലാശാലക്ക്, പുതിയ തലമുറയിലെ ആളുകളെ മനസിലാക്കുവാൻ സാധിക്കുമെന്നും, അപ്രകാരം ജീവിതത്തിൽ അവരെ അനുഗമിക്കുവാൻ സാധിക്കുമെന്നുമുള്ള ആശയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m