ആഫ്രിക്കൻ ദ്വീപുരാഷ്ട്രമായ കേപ് വെർദെയുടെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ

ആഫ്രിക്കൻ ദ്വീപുരാഷ്ട്രമായ കേപ് വെർദെയുടെ പ്രസിഡന്റ് ജൊസേ മരിയ പെരെയിര നേവെസുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ.

പാപ്പായുമായുള്ള സംഭാഷണാനന്തരം പ്രസിഡൻറ് പെരേയിര നേവെസ് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, വിദേശനാടുകളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയ മേധാവി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. പരിശുദ്ധ സിംഹാസനവും കേപ് വെർദെയും തമ്മിലുള്ള നല്ല ബന്ധം, കേപ് വെർദെയുടെ സാമ്പത്തിക സാമൂഹ്യവസ്ഥ, 2014-ൽ സ്ഥിരീകരിക്കപ്പെട്ട ഉഭയകക്ഷി ഉടമ്പടി നടപ്പാക്കൽ, നിലവിലുള്ള അന്താരാഷ്ട്രാവസ്ഥ, കുടിയേറ്റവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.

4033 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും 5 ലക്ഷത്തി 40000ത്തോളം പേർ മാത്രം വസിക്കുന്നതുമായ ചെറു രാജ്യമാണ് കേപ് വെർദെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group