കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് മാനസിക കൊലപാതകം: ഫ്രാൻസിസ് മാർപാപ്പ.

കുട്ടികള്‍ക്കെതിരേ നടക്കുന്ന പീഡനം മാനസിക കൊലപാതകമാണെന്നും അവരുടെ ബാല്യത്തെത്തന്നെ ഇല്ലായ്മ ചെയ്യുമെന്നും ഫ്രാന്‍സീസ് പാപ്പ.കുഞ്ഞുങ്ങൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ നിന്നും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ രാജ്യങ്ങൾക്കുമുണ്ടെന്നും മാർപാപ്പാ ഓർമപ്പെടുത്തി.1989 മുതല്‍ ഇറ്റലിയില്‍ കുട്ടികളുടെ സംരക്ഷണത്തിനായിപ്രവര്‍ത്തിക്കുന്ന ‘മേത്തർ’ എന്ന സംഘടനയുടെ അമ്പതോളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മാർപാപ്പ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളേക്കുറിച്ച് സംസാരിച്ചത്.കുട്ടികള്‍ക്കു നേരേയുള്ള പീഡനങ്ങള്‍ നിരന്തരം നടക്കുന്നതിനാല്‍ ‘മേത്തർ’ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അനിവാര്യമാണ്. ദൈവത്തിനു നമ്മോടും നമുക്കു ദൈവത്തോടുമുള്ള സ്‌നേഹം വേറിട്ടു നിര്‍ത്താനാവില്ലെന്നും മേത്തറിന്റെ അനുദിന പ്രവര്‍ത്തനങ്ങളെ ദൈവവുമായുള്ള ദൈനംദിന ബന്ധത്തില്‍ വേരുറപ്പിക്കണമെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group