കർദ്ദിനാൾ സേർജ്യോ സെബാസ്ത്യാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ സിംഹാസനത്തിന്റെ ധനകാര്യവിഭാഗം മുൻ അധ്യക്ഷനും വത്തിക്കാൻ നയതന്ത്രപ്രതിനിധിയുമായിരുന്ന കർദ്ദിനാൾ സേർജ്യോ സെബാസ്ത്യാനി അന്തരിച്ചു. സുവിശേഷത്തിനും പരിശുദ്ധ സിംഹാസനത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു അന്തരിച്ച കർദ്ദിനാളെന്ന് കർദ്ദിനാൾ സെബാസ്ത്യാനിയുടെ കുടുംബാംഗങ്ങൾക്ക് അയച്ച തന്റെ അനുശോചന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ കുറിച്ചു.

കർദ്ദിനാൾ സേർജ്യോ സെബാസ്ത്യാനിയുടെ വിയോഗത്തിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ഫേർമോ അതിരൂപതയ്ക്കും തന്റെ അനുശോചനങ്ങൾ നേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽ രണ്ടായിരത്തിൽ ജൂബിലി ആഘോഷങ്ങളുടെ പ്രധാന കമ്മിറ്റിയുടെ പ്രഥമ ജനറൽ സെക്രെട്ടറിയായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ സെബാസ്ത്യാനി, “നല്ലവനും ശ്രദ്ധാലുവുമായ” സേവകനായിരുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

തന്റെ തൊണ്ണൂറ്റിരണ്ടാം വയസ്സിൽ ജനുവരി 16 ബുധനാഴ്ച രാവിലെയാണ്, ദീർഘനാളുകളായി അസുഖബാധിതനായിരുന്ന കർദ്ദിനാൾ സെബാസ്ത്യാനി നിര്യാതനായത്. പരിശുദ്ധ സിംഹാസനത്തിൻ കീഴിൽ നയതന്ത്രവിഭാഗത്തിലും സാമ്പത്തിക കാര്യങ്ങൾക്കായുള്ള മുൻ പ്രീഫെക്ച്ചറിന്റെ അദ്ധ്യക്ഷനായും സുദീർഘമായ സേവനമനുഷ്‌ഠിച്ച അദ്ദേഹത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 2001-ൽ കർദ്ദിനാളായി ഉയർത്തിയിരുന്നു. മഡഗാസ്കർ, മൗറീഷ്യസ്, തുർക്കി എന്നിവിടങ്ങളിൽ നയതന്ത്രവിഭാഗം തലവനായി സേവനമനുഷ്ഠിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group