വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ജനറലായി ഫ്രാൻസിസ്ക്കൻ കന്യാസ്ത്രീ…

വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവൺമെന്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫെല്ല പെറ്റ്റിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.പ്രസ്തുത പദവി അലങ്കരിക്കുന്ന ആദ്യ വനിത കൂടിയാണ് സിസ്റ്റർ റാഫെല്ല ഈ നിയമനത്തോടെ വത്തിക്കാനിലെ ഉന്നതപദവി അല്ങ്കരിക്കുന്ന സ്ത്രീകളുടെ എണ്ണം മൂന്നായി. 52കാരിയായ സിസ്റ്റർ റാഫെല്ല ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് ദ യൂക്കരിസ്റ്റ് സഭാംഗമാണ്.

റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിലെ പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു . സോഷ്യൽ സയൻസിൽ ഡോക്ടറേറ്റുo നേടിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group