വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ ഇടക്കാല സെക്രട്ടറിയായി സലേഷ്യൻ സന്യാസിനിയെ മാർപാപ്പ നിയമിച്ചു.

വത്തിക്കാൻ സിറ്റി :വത്തിക്കാൻ മാനവ വികസനത്തിനായുള്ള വിഭാഗത്തിന്റെ ഇടക്കാല സെക്രട്ടറിയായി സലേഷ്യന്‍ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ അലെസ്സാന്ത്ര സ്മെറീല്ലിയെ മാർപാപ്പ നിയമിച്ചു.46 വയസ്സുള്ള സിസ്റ്റർ സ്മെറില്ലി ഇറ്റലി സ്വദേശിനിയാണ്. മാർച്ച് മുതൽ വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ ഉപകാര്യദർശിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സിസ്റ്റര്‍ അലെസ്സാന്ത്ര.മാനവവികസന വിഭാഗത്തിന്റെ സെക്രട്ടറി മോൺസിഞ്ഞോർ ബ്രൂണൊ മരീ ദുഫെയും അഡീഷണൽ സെക്രട്ടറി ഫാ. ഔഗൂസ്തൊ ത്സമ്പീനിയും സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് താല്ക്കാലിക നിയമനം പാപ്പാ നടത്തിയത്.വത്തിക്കാന്റെ കോവിഡ് 19 സമിതിയുടെ പ്രതിനിധിയായും സിസ്റ്റര്‍ ചുമതല വഹിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group