മെഡ്ജുഗോറിയിലേക്ക്‌ പുതിയ വത്തിക്കാൻ നയതന്ത്രജ്ഞനെ മാർപാപ്പാ നിയമിച്ചു..

മെഡ്ജുഗോറിയായിലേക്ക് പുതിയ വത്തിക്കാൻ നയതന്ത്രജ്ഞനെ ഫ്രാൻസിസ് മാർപാപ്പാ നിയോഗിച്ചു.ആർച്ച് ബിഷപ് ആൾഡോ കാവല്ലിയെയാണ് പാപ്പാ നിയോഗിച്ചിരിക്കുന്നത്.പോളീഷ് ആർച്ച് ബിഷപ് ഹെൻട്രിക്ക് ഹോസറിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.

മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പേരിൽ പ്രശസ്തമായ മെഡ്ജുഗോറിയായിലേക്ക് ഓരോ വർഷവും പത്തുലക്ഷം പേരാണ് എത്തുന്നത്.മരിയൻ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള ആധികാരികമായ പഠനം പൂർത്തിയാകാത്ത സാഹചര്യത്തിൽ സഭ മെഡ്ജുഗോറിയായിലേ തീർത്ഥാടനങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.2017 ലാണ് ഫ്രാൻസിസ് മാർപാപ്പാ മെഡ്ജുഗോറിയായിലേക്ക് ആദ്യമായി പ്രത്യേക പ്രതിനിധിയെ അയച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group