പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഹെൽത്ത് കെയർ മിനിസ്ട്രിയുടെ പ്രസിഡന്റായി ദീർഘകാലം സേവനം ചെയ്ത മെക്സിക്കൻ കർദ്ദിനാൾ ജാവിയർ ലൊസാനോ ബരാഗന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.
സമോറയിലെ ബിഷപ്പ് ജാവിയർ നവാരോ റോഡ്രിഗസിന് അയച്ച ടെലഗ്രാം സന്ദേശത്തിലൂടെയാണ് , ഫ്രാൻസിസ് മാർപാപ്പ തന്റെ അനുശോചനം രേഖപ്പെടുത്തിയത് . ദൈവസേവനത്തിനും സാർവത്രിക സഭയ്ക്കും വേണ്ടി തന്റെ ജീവിതം വിശ്വസ്തതയോടെ സമർപ്പിച്ച കർദ്ദിനാളുമായുള്ള 40 വർഷത്തിലേറെ നീണ്ട സൗഹൃദം പാപ്പ, അനുസ്മരണ സന്ദേശത്തില്‍ സ്മരിച്ചു.
മെക്സിക്കോയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനായിരുന്നു കർദ്ദിനാൾ ലോസാനോ, ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യജീവിതത്തെയും ലൈംഗികതയെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ ശക്തിയുക്തം പ്രഘോഷിക്കുന്നതിനും തന്റെ ജീവിതം സമര്‍പ്പിച്ചിരിന്നു. മെക്സിക്കോയിലെ ടോലൂക്കയിൽ 1933, ജനുവരി 26നു ജനിച്ച അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ പഠിച്ചു. അദ്ദേഹം തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. 1955-ൽ മെക്സിക്കോയിലെ സമോറ രൂപത വൈദികനായി അഭിഷിക്തനായി. 1996ലാണ് ആരോഗ്യപ്രവർത്തകർക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
2003-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി തിരഞ്ഞെടുത്തു. 2005-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായെ തിരഞ്ഞെടുത്ത കോൺക്ലേവിൽ കർദ്ദിനാൾ ജാവിയർ പങ്കെടുത്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group