ഇറ്റലിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവുമായി ഫോണിൽ സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പ

കഴിഞ്ഞ നവംബറിൽ കൊലചെയ്യപ്പെട്ട ജൂലിയ എന്ന ഇറ്റലിക്കാരി പെൺകുട്ടിയുടെ പിതാവിനെ ഫ്രാൻസിസ് പാപ്പ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇരുന്നൂറ് കോടി ജനത്തിന്റെ സ്വരവും സാന്ത്വനവുമായി ഫ്രാൻസിസ് പാപ്പായുടെ ഫോണിലൂടെയുള്ള സംസാരത്തെ താൻ കാണുന്നുവെന്ന്, പെൺകുട്ടിയുടെ പിതാവ് ജീനോ ചെക്കെത്തീൻ വെളിപ്പെടുത്തി.

2023 നവംബർ 11-ന് വടക്കൻ ഇറ്റലിയിലെ വെനീസ് നഗരത്തിൽ കൊലചെയ്യപ്പെട്ട, ജൂലിയ എന്ന പെൺകുട്ടിയുടെ പിതാവ് ജീനോ ചെക്കെത്തീൻ തൻ്റെ മകൾക്കായി സമർപ്പിച്ചിട്ടുള്ള “പ്രിയപ്പെട്ട ജൂലിയ“ എന്ന പുതിയ പുസ്തകം, പ്രകാശനം ചെയ്ത അവസരത്തിലാണ് ജീനോ, പാപ്പ തന്നെ ഫോണിൽ വിളിച്ചു സംസാരിച്ച കാര്യം പുറം ലോകത്തെ അറിയിച്ചത്.

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ തലവനും, ബൊളോഞ്ഞാ അതിരൂപതാധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ സൂപ്പിയാണ് ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പായുമായി സംസാരിക്കാൻ തനിക്ക് അവസരമൊരുക്കിത്തന്നതെന്ന് ജൂലിയയുടെ പിതാവ് വ്യക്തമാക്കി. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തേയോ ബ്രൂണിയും ഈ വാർത്ത ശരിവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group