വത്തിക്കാൻ സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ മധ്യ ദക്ഷിണ അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ദുരിതത്തിലായവർക്കുവേണ്ടി പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ടെലിഗ്രാം സന്ദേശം.
അമേരിക്കൻ മെത്രാൻസമിതി അധ്യക്ഷനും ലോസ് ആഞ്ചലെസ് അതിരൂപതാ മെത്രാപ്പോലീത്താ ഹൊസെ ഗോമസിനാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ മാർപാപ്പയ്ക്ക് വേണ്ടി സന്ദേശമയച്ചത്.
ചുഴലിക്കാറ്റ് വിതച്ച വിനാശത്തെക്കുറിച്ച് താൻ ദുഃഖിതിനാണെന്ന് സന്ദേശത്തിൽ പാപ്പാ രേഖപ്പെടുത്തി. ചുഴലിക്കാറ്റിൽ ജീവ൯ നഷ്ടപ്പെട്ടവർക്ക് ദൈവം നിത്യ സമ്മാനം നൽകുവാനും തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ വിലപിക്കുന്നവർക്ക് ആശ്വാസം നൽകുവാനും, ഈ ഭീകരമായ ദുരന്തത്തിൽ ബാധിതരായ എല്ലാവർക്കും ശക്തിയും ധൈര്യവും നൽകട്ടെയെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നതായും പാപ്പാ അറിയിച്ചു.
പരിക്കേറ്റവരെ പരിചരിക്കുന്നതിൽ , അവിശ്രാന്തം പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകരായ എല്ലാവർക്കും, ദ്ദ:ഖാർത്തരായ കുടുംബാംഗങ്ങൾക്കും, വീടില്ലാത്തവർക്കും ദുരിതാശ്വസത്തിന്റെയും പുനർനിർമ്മാണത്തിന്റെയും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പാപ്പാ തന്റെ പ്രാർത്ഥനയും വാഗ്ദാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group