ഇന്നത്തെ ലോകത്തിനുള്ള സുവിശേഷമാണ് സമർപ്പിത ജീവിതമെന്നും ദൈവത്തിലുള്ള വിശ്വാസത്തോടും പരസ്പരസഹകരണത്തോടും കൂടി എല്ലാവരും മുന്നോട്ടു പോകണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.സമർപ്പിത ജീവിതം നയിക്കുന്നവർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പോസ്തോലിക ജീവിതം നയിക്കുന്നവർക്കായുള്ള സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുവേണ്ടി സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമർപ്പിതജീവിതം എന്ന സുവിശേഷം ഇന്നത്തെ ലോകത്തിനുതന്നെ സുവിശേഷമാകേണ്ടതാണെന്നും പാപ്പാ എടുത്തുപറഞ്ഞു. സമർപ്പിതജീവിതത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും, അതുകൊണ്ടുതന്നെ, അത്തരമൊരു ജീവിതത്തിന്റെ നല്ല ഒരു ഭാവിയിൽ വിശ്വസിക്കുന്നവരോട് താനും അവരോടൊപ്പമുണ്ടെന്ന് അറിയിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group