ഫ്രാൻസിസ് മാർപാപ്പ പോർച്ചുഗൽ പ്രസിഡന്റ്മായി കൂടിക്കാഴ്ച നടത്തി

പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബലോ ഡിസൂസയുമായി ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ ഒരു സ്വകാര്യ സദസ്സിൽ കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.
പോർച്ചുഗൽ രാജ്യത്ത് സഭ നൽകിയ സംഭാവനകളെയും, ആരോഗ്യ പ്രതിസന്ധിയുടെ നടത്തിപ്പ്,ജീവന്റെ പ്രതിരോധം, സമാധാനപരമായ സഹവർത്തിത്വം, യൂറോപ്യൻ യൂണിയനിൽ പോർച്ചുഗൽ പ്രസിഡന്റ് സ്ഥാനം, ബഹുരാഷ്ട്രവാദം, covid19 പകർച്ചവ്യാധി പ്രതിരോധിക്കുന്നതിന് ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തുവെന്ന് പ്രസ് ഓഫീസ് അറിയിച്ചു.
തുടർന്ന് കാർഡിൽ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ, സ്റ്റേറ്റ് സെക്രട്ടറി ആർച്ച് ബിഷപ് പോൾ റിച്ചാഡ് ഗല്ലഗെർ തുടങ്ങിയവരുമായി പ്രസിഡന്റ് റെബലോ ഡി സൂസ കൂടിക്കാഴ്ച നടത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group