പ്രാർത്ഥന നൽകുന്ന പ്രത്യാശ അജയ്യം: ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :പ്രാർത്ഥന മനുഷ്യഹൃദയത്തിൽ പകരുന്ന പ്രത്യാശ അതിശക്തമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.ദൈവസ്നേഹം ഉള്ളിലുണ്ടെങ്കിൽ ഏതൊരു അനുഭവവും നന്മയായി മാറുമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മുടെ ജീവിതയാത്രയിൽ ഏതുതരം അനുഭവങ്ങൾ നമ്മുടെ ഹൃദയത്തെ സ്പർശിച്ചാലും ദൈവസ്നേഹത്തിന് അവയെല്ലാം നല്ല അനുഭവങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും പാപ്പാ ട്വിറ്ററിൽ കുറിച്ചു. പ്രാർത്ഥന എന്ന ഹാഷ്‌ടാഗോടുകൂടി കുറിച്ചിരിക്കുന്ന ട്വിറ്റർ സന്ദേശത്തിൽ
മനുഷ്യജീവിതത്തിന് പ്രത്യാശ നൽകാനും, ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും നന്മയുടെ അനുഭവങ്ങളാക്കി മാറ്റാനുമുള്ള പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് മാർപാപ്പ ശക്തമായി വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group