സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. ഓഗസ്റ്റ് മാസ പ്രാർത്ഥന നിയോഗം പങ്കുവെച്ച് മാർപാപ്പ..

വത്തിക്കാൻ സിറ്റി: പരിശുദ്ധാത്മാവിന്റെ കൃപ സഭയിൽ കൂടുതലായി ലഭിക്കാൻ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളെ ഓർമപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ഓഗസ്റ്റ് മാസത്തേക്കുള്ള പ്രത്യേക പ്രാർത്ഥനാനിയോഗം പങ്കുവെച്ചു കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.
പരിശുദ്ധാത്മാവിനാൽ പ്രേരിതരായി, പ്രാർത്ഥനയിലൂടെയും, ഉപവിപ്രവർത്തനങ്ങളിലൂടെയും സേവനങ്ങളിലൂടെയും വ്യക്തിജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാനും, അങ്ങനെ സഭ മുഴുവന്റെയും പരിവർത്തനത്തിനായി യത്നിക്കുവാനും എല്ലാ വിശ്വാസികളെയും മാർപാപ്പ ക്ഷണിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group