മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സുവിശേഷവൽക്കരണത്തിൽ പങ്കുകാരാകുവാൻ വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
ലോകമെമ്പാടുമുള്ള പ്രാർത്ഥന ശൃംഖലയിലൂടെ, “സുവിശേഷപ്രഘോഷകരായ ശിഷ്യന്മാർ” എന്ന വിഷയവുമായി ബന്ധപ്പെട്ട്, ഒക്ടോബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശത്തിലാണ് ഈ ആഹ്വാനം.
ജ്ഞാനസ്നാനമേറ്റ ഓരോ വ്യക്തിയും, സുവിശേഷത്തിന്റെ സ്വാദുള്ള ജീവിത സാക്ഷ്യത്തിലൂടെ സുവിശേഷവൽക്കരണത്തിൽ ഏർപ്പെടുവാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാം”, എന്നതാണ് സിനഡൽസമ്മേളനത്തിന്റെ തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ, ഒക്ടോബർ മാസത്തേക്കുള്ള പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനാ നിയോഗം.
“യേശു നമ്മളോട്, അയക്കപ്പെട്ട ശിഷ്യന്മാരാകാൻ. നിങ്ങൾ തയാറാണോ?” എന്ന ചോദ്യമാണ് ഉയർത്തുന്നത്, പാപ്പാ പറഞ്ഞു.
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നമ്മെ വിട്ടുകൊടുത്ത്, നമ്മുടെ ജോലികൾ, കണ്ടുമുട്ടലുകൾ, അനുദിനജീവിതത്തിലെ വ്യവഹാരങ്ങൾ സംഭവങ്ങൾ, എന്നിവയൊക്കെ ദൈവത്തോടൊത്തായിരുന്നുകൊണ്ട് ചെയ്യുകയും, ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നൽകാൻ തയ്യാറാകുകയുമാണ് ഇതിനുള്ള ഉത്തരം എന്ന് മാർപാപ്പാ പറഞ്ഞു.
ക്രിസ്തുവാണ് നിങ്ങളെ ചലിപ്പിക്കുന്നതും, അവനാൽ നയിക്കപ്പെടുന്നതിനാലാണ് നിങ്ങൾ ഓരോ കാര്യവും ചെയ്യുന്നതും എങ്കിൽ, മറ്റുള്ളവർക്ക് അത് എളുപ്പത്തിൽ വ്യക്തമാകും, മാർപാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group