വത്തിക്കാനിൽവെച്ച് വിശ്വാസികളുമായി നടത്തിയ പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ അവസാനത്തിലാണ് അതീവ വേദനകളിലൂടെ കടന്നു പോകുന്ന യുക്രൈനു വേണ്ടി വീണ്ടും ഫ്രാൻസിസ് പാപ്പ സ്വരമുയർത്തിയത്. ലോകം അവഗണിച്ചു തുടങ്ങിയ യുക്രൈനിലെ പരിതാപകരമായ അവസ്ഥയിൽ, സഹനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന യുക്രൈൻ ജനതയെക്കുറിച്ച് ചിന്തിക്കുവാനും, അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു.
യുക്രൈനിലേക്ക് സഹായഹസ്‌തവുമായി നടത്തിയ നാലാമത് യാത്രയ്ക്ക് ശേഷം പാപ്പയുടെ പ്രത്യേക പ്രതിനിധി കർദ്ദിനാൾ ക്രജേവ്സ്‌കി സെപ്റ്റംബർ 28 ബുധനാഴ്ച രാവിലെ തിരികെയെത്തിയതിനെക്കുറിച്ച് സംസാരിച്ച ഫ്രാന്‍സിസ് പാപ്പ, കർദ്ദിനാളിൽ നിന്ന്, യുക്രൈനിലെ അതികഠിനമായ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് അറിയാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ, നമുക്ക് യുക്രൈനെക്കുറിച്ച് ചിന്തിക്കാമെന്നും, രക്തസാക്ഷികൾക്കായി പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group