ഡിജനറേറ്റീവ് മൈറ്റോകോൺട്രിയ എന്ന ജനിതക രോഗ ബാധയെത്തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇൻഡി ഗ്രിഗറി എന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതോടെ ഇൻഡി ഗ്രിഗറിക്കും മാതാപിതാക്കൾക്കുമായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും തുടര്‍ച്ചയായി നടത്തിയ നിയമപോരാട്ടം കോടതി തള്ളിക്കളയുകയായിരുന്നു.
‘ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അവളുടെ പിതാവിനെയും മാതാവിനെയും ആശ്ലേഷിക്കുകയാണ്. അവർക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കുന്നു’. ലോകമെമ്പാടുമുള്ള രോഗം അല്ലെങ്കില്‍ ജീവൻ അപകടത്തിലാക്കുന്ന യുദ്ധം വഴി ദുരിതത്തിലായ എല്ലാ കുട്ടികളിലേക്കും തന്റെ ചിന്തകൾ തിരിയുകയാണെന്നും പാപ്പ പറഞ്ഞു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിലായിരുന്നു ഇൻഡി ചികിത്സയിലായിരുന്നത്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം കുഞ്ഞിന്റെ ജീവന്‍ രക്ഷോപാധികൾ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചെങ്കിലും മാതാപിതാക്കള്‍ അതിന് തയാറായിരുന്നില്ല. തുടർന്നാണ് ഇക്കാര്യം കോടതിയിലെത്തിയത്. കോടതിയും ദയാവധം നിർദ്ദേശിച്ചതിനെത്തുടർന്ന് കുട്ടിക്ക് പൗരത്വവും ചികിത്സ സഹായവും വാഗ്ദാനം ചെയ്‌ത് ഇറ്റലി രംഗത്തുവന്നിരുന്നു. അതേത്തുടർന്ന് കുഞ്ഞിനെ ചികിത്സയ്ക്കായി റോമിലേക്ക് കൊണ്ടുപോകാൻ ഗ്രിഗറിയുടെ മാതാപിതാക്കൾ ബ്രിട്ടീഷ് കോടതികളിൽ ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. നവംബര്‍ 10-ന് യുകെയിലെ രണ്ടാമത്തെ പരമോന്നത കോടതി, കുഞ്ഞിന്റെ ജീവൻ രക്ഷോപാധികൾ ‘ഉടൻ’ നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group