ചൈനയിലെ ഗാൻസു, ഷിൻഹായ് പ്രവിശ്യകളിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരകളായവർക്ക് പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.
വത്തിക്കാനിൽ പതിവുപോലെ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചവേളയിൽ സംസാരിക്കവെയാണ് ഈ പ്രകൃതിദുരന്തം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ പാപ്പാ അനുസ്മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഗാൻസു, ഷിൻഹായ് പ്രവിശ്യകളിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരകളായവരെയും, പരിക്കേറ്റവരെയും താൻ അനുസ്മരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ഈ വിഷമാവസ്ഥയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളോട് താൻ പ്രാർത്ഥനയുടെയും സ്നേഹത്തോടെയും സമീപസ്ഥനാണെന്ന് പാപ്പാ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തന്റെ പിന്തുണ വാഗ്ദാനം ചെയ്ത പാപ്പാ, വേദനയിൽ സാന്ത്വനവും ആശ്വാസവും നൽകുന്നതിനായി, ഏവർക്കും സർവ്വേശ്വരന്റെ അനുഗ്രഹങ്ങൾ നേരുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group