ഇക്വഡോറിൽ ഭൂകമ്പത്തിന് ഇരകളായവർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ

ഇക്വഡോറിലുണ്ടായ ഭൂകമ്പത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രകൃതി ദുരന്തത്തിന് ഇരകളായവർക്കായി പ്രാർത്ഥനയും സമാശ്വാസവും നൽകി ഫ്രാൻസിസ് മാർപാപ്പാ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിലാണ് പാപ്പാ ഇക്വഡോറിലെ വേദനിക്കുന്ന ജനങ്ങളോടുള്ള തന്റെ ആത്മീയ അടുപ്പം അറിയിച്ചത്.

“കഴിഞ്ഞ ദിവസം ഇക്വഡോറിൽ നടന്ന ഭൂകമ്പം നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും വലിയ നാശനഷ്ടങ്ങൾക്കും കാരണമായി. ഞാൻ ഇക്വഡോറിയൻ ജനതയുമായി അടുപ്പമുള്ളയാളാണ്, മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി എന്റെ പ്രാർത്ഥനകൾ ഞാൻ ഉറപ്പുനൽകുന്നു,” പ്ലാസ ഡി സാൻ പെഡ്രോയിൽ തടിച്ചു കൂടിയ 25,000ത്തോളം വിശ്വാസികളോട്
ഫ്രാൻസിസ് പാപ്പാ വേദനയോടെ പറഞ്ഞു.

ശനിയാഴ്ച്ചയാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇക്വഡോറിനെ ഭീതിപ്പെടുത്തിയത്. ഗ്വായാസ് പ്രവിശ്യയിലെ ബലാവോ മുനിസിപ്പാലിറ്റിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തെക്കൻ ഇക്വഡോറിലും വടക്കൻ പെറുവിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ഇക്വഡോറിൽ 14 മരണങ്ങളും 380ലധികം ആളുകൾക്ക് പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group