ഡാന കൊടുങ്കാറ്റു ഏറെ നാശനാഷ്ടങ്ങൾ വിതച്ച സ്പെയിൻ രാജ്യത്തെയും, പ്രത്യേകമായി വലെൻസിയ നഗരത്തെയും ഫ്രാൻസിസ് പാപ്പാ സ്മരിക്കുകയും, തന്റെ ആത്മീയ സാന്നിധ്യം വാഗ്ദാനം ചെയ്യുകയും ചെയ്തു
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനമാണ്, ഈ വേദനയിൽ പങ്കുചേരുവാൻ പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.
വലൻസിയയ്ക്ക് വേണ്ടി ഞാൻ എന്തുചെയ്യണം? ഞാൻ എന്തെങ്കിലും വാഗ്ദാനം ചെയ്യണോ? എന്ന് സ്വയം ചോദിക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഇതുവരെ 210 ആളുകളുടെ ജീവൻ അപഹരിച്ച, ദുരിതത്തിൽ ഇനിയും ധാരാളം ആളുകളെ കണ്ടെത്തുവാനുണ്ട്. കുടിവെള്ള ലഭ്യതക്കുറവും മലിനജലം കവിഞ്ഞൊഴുകുന്നതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുന്നവരെയും കർത്താവ് തുണക്കട്ടെയെന്നുo പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group