വത്തിക്കാൻ സിറ്റി: വെനസ്വേലൻ സംസ്ഥാനമായ മെറിഡയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസീസ് മാർപാപ്പ.കഴിഞ്ഞദിവസം ഉണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങളോട് തന്റെ ആത്മീയ അടുപ്പം മാർപാപ്പ അറിയിച്ചു.ഞായറാഴ്ച സെന്റെ പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ത്രികാല പ്രാർഥനയ്ക്കുശേഷമാണ് മെറിഡയിലെ ജനങ്ങളോടുള്ള ആത്മീയ അടുപ്പവുo പ്രാർത്ഥനയും പരിശുദ്ധ പിതാവ് അറിയിച്ചത്.മെറിഡയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിലും മണ്ണിടിച്ചിയിലും കുറഞ്ഞത് 17 പേരെങ്കിലും മരിച്ചതായാണ് പ്രാഥമിക വിവരം.,കൂടാതെ 20 ലധികം പേരെ കാണാതായതായും എണ്ണായിരത്തിലധികം വീടുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group