അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ഇരകളായവർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

തെക്കൻ കരീബിയയിലെ സെന്റ് വിൻസെന്റ് ദ്വീപിൽഉണ്ടായ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് പലായനം ചെയ്തവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതായും, ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതയും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ .കരീബിയയിലെ സെന്റ് വിൻസെന്റ് ദ്വീപിൽ സ്ഥിതി ചെയ്യുന്നലാസ ഫ്രിയർ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്തിന്റെ ഫലമായി 20,000 ത്തോളം ആളുകൾ ആണ് ഈ പ്രദേശത്തുനിന്ന് പാലായനം ചെയ്തത്. കൂടാതെ സെന്റ് വിൻസെന്റ്, ഗ്രനേഡൈൻസ് ദ്വീപുകൾ മുഴുവനും ശുദ്ധജല ലഭ്യത ഇല്ലാതായയെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു.വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ മാർപ്പാപ്പയുടെ പേരിൽ അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് സ്ഫോടനത്തിന് ഫലമായി ദുരിതമനുഭവിക്കുന്ന വരോടും പലായനം ചെയ്യപ്പെട്ടവരേടുമുള്ള പ്രാർത്ഥനയും ഐക്യദാർഢ്യവും മാർപാപ്പ അറിയിച്ചത്.അടിയന്തിര രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നുവെന്നും സെന്റ വിൻസെന്റിലെയും ഗ്രനേഡിനിലെയും ജനങ്ങളെ സർവശക്തനായ ദൈവത്തിന്റെ സ്നേഹപൂർവമായ കരുതലിനായി ഏൽപ്പിക്കുന്നുവെന്നും കർദിനാൾ അയച്ച ടെലിഗ്രാം സന്ദേശത്തിൽ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group