നിക്കരാഗ്വയ്ക്കു വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ

ക്രൈസ്തവ സഭ പീഡനങ്ങളിലൂടെ കടന്നു പോകുന്ന നിക്കരാഗ്വയെ പ്രത്യേകം പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളിൽ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യം ബിഷപ്പ് റൊളാൻഡോ അൽവാരസിനെ 26 വർഷത്തെ തടവിന് ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാപ്പാ നിക്കരാഗ്വയ്ക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തിയത്.

“നിക്കരാഗ്വയിൽ നിന്നുള്ള വാർത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ ആഴത്തിൽ ശ്രദ്ധിക്കുന്ന മതഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരെസിനെ ആശങ്കയോടെ ഓർക്കാതെ വയ്യ – പാപ്പാ ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർത്ഥനയിൽ വെളിപ്പെടുത്തി. അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 222 നിക്കരാഗ്വൻ രാഷ്ട്രീയ തടവുകാർക്കും ആ പ്രിയപ്പെട്ട രാഷ്ട്രത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയും താൻ പ്രാർത്ഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group