ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശന പരിപാടി പ്രഖ്യാപിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖി ലേക്കുള്ള സന്ദർശന പരിപാടി പ്രഖ്യാപിച്ചു.മാർച്ച് 5 മുതൽ 8 വരെയുള്ള തീയ്യതികളിലാണ് മാർപാപ്പ ഇറാഖ് സന്ദർശിക്കുക.അഞ്ചാം തീയതി രാവിലെ വത്തിക്കാനിൽ നിന്ന് പുറപ്പെടുന്ന മാർപാപ്പ ഉച്ചയോടെ ഇറാഖിലെ ബാഗ്‌ദാദിൽ എത്തിച്ചേരും.തുടർന്ന് ഔദ്യോഗിക സ്വീകരണ ചടങ്ങ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ നടക്കും .അതിനുശേഷം രാഷ്ട്രീയ അധികാരികൾ സിവിൽ ഉദ്യോഗസ്ഥർ ,ഡിപ്ലോമാറ്റിക് കോർപസ് അംഗങ്ങൾ തുടങ്ങിയവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും .ക്രൈസ്തവ നേതാക്കന്മാർ ,ബിഷപ്പ് ,സെമിനാരി വിദ്യാർത്ഥികൾ ,വിശ്വാസികൾ തുടങ്ങിയവരുമായി അന്ന് വൈകുന്നേരം തന്നെ മാർപാപ്പ കൂടിക്കാഴ്ച നടത്തും .തുടർന്ന് ബാഗ്ദാദിലെ സൈറോ കാത്തലിക് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് സാൽവേഷൻ സന്ദർശിക്കും .ബാഗ്‌ദാദിലെ നജാഫും മാർപാപ്പ സന്ദർശനം നടത്തുക. ആറാം തീയ്യതിയാണ്. നാജാഫിലേക്ക് പുറപ്പെടുന്ന അദ്ദേഹം നജാഫിലെ ഗ്രാൻഡ് അയത്തോള സയ്യിദ് അലി അൽഹുസൈമി അൽ സിസ്താനി സന്ദർശിച്ചതിനുശേഷം നാസിരിയയിലേക്ക് പുറപ്പെടും. തുടർന്ന് ബാഗ്‌ദാദിൽ എത്തുന്ന മാർപാപ്പ സെന്റ് ജോസഫ് കൽദിയൻ കത്തീഡ്രലിൽ ദിവ്യബലിയർപ്പിക്കും.എർബിലും മൊസൂളും ഞായറാഴ്ച്ച രാവിലെ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കും .തുടർന്ന് മൊസൂളിലേക്ക് യാത്ര തുടരുന്നതിന് മുൻപ് ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ നിന്നുള്ള മത സിവിൽ അധികാരികൾ മാർപാപ്പയെ സ്വാഗതം ചെയ്യും .തുടർന്ന് ഹോഷ് അൽബിയയിൽ യൂദ്ധത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയും മാർപാപ്പ പ്രാർത്ഥിക്കും.അതിനുശേഷം ഖരാക്കോഷിൽ എത്തുന്ന മാർപാപ്പ അവിടെ ചർച്ച് ഓഫ് ഇമ്മാക്കുലേറ്റ് കോൺസെപ്ഷനിൽ ഖാരക്കോഷ് കമ്മ്യൂണിറ്റിയെ സന്ദർശിക്കും തുടർന്ന് എർബിലിലെത്തുന്ന മാർപാപ്പ അവിടുത്തെ ഫ്രാൻസോ ഹരീരി സ്റ്റേഡിയത്തിൽ ആഘോഷകരമായ ദിവ്യബലിയർപ്പണം നടത്തും. തുടർന്ന് ബാഗ്‌ദാദിൽ എത്തുന്ന മാർപാപ്പ തിങ്കളാഴ്ച രാവിലെ വിടവാങ്ങൽ ചടങ്ങിനുശേഷം റോമിലേക്ക് പുറപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group