ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ അവശിഷ്ടത്തിൽ നിന്ന് നിർമ്മിച്ച കുരിശുരൂപം മാർപാപ്പയ്ക്കു സമ്മാനിച്ചു..

ബെയ്റൂട്ടിൽ ഉണ്ടായ വിനാശകരമായ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിച്ച കുരിശു രൂപം മരോനൈറ്റ് ഓർഡറിന്റെ തലവനായി പുതിയതായി നിയമിക്കപ്പെട്ട ഫ.പിയറി നജ്ം മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു.
അപ്പസ്തോലിക കൊട്ടാരത്തിലെ സ്വകാര്യ സദസ്സിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മാർപാപ്പയ്ക്ക് സമ്മാനമായി കുരിശ് നൽകിയത്.
മരിയോ എന്ന കലാകാരനാണ് 9 മണിക്കൂർ കൊണ്ട് വ്യത്യസ്തമായ ഈ കുരിശ് നിർമ്മിച്ചത്.”ദൈവകൃപയാൽ, നാശത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന്, ശക്തിയുടെയും വിശ്വാസത്തിൻറെയും പ്രതീകമായാണ് ഈ കുരിശ് നിർമ്മിച്ചതെന്നും, പുതിയ പ്രത്യാശയുടെ പ്രതീകമായി ഈ കുരിശ് എന്നും നിലനിൽക്കുമെന്നും ഫ.പിയറി നജ്ം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group