ഫ്രാൻസിസ് പാപ്പയും ജർമ്മൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തി..

വത്തിക്കാൻ സിറ്റി: ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റെ ഫ്രാങ്ക് – വാൾട്ടർ സ്റ്റയ്ൻമയറിനും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തി.വത്തിക്കാനിലെ അപ്പോസ്തോലിക മന്ദിരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ അടുത്ത കാലത്ത് ജർമ്മനിയിലെ അഭ്യന്തര രാഷ്ട്രീയ വികാസങ്ങളും തുടർന്ന് ഇരുരാജ്യങ്ങളെയും ബാധിക്കുന്ന കുടിയേറ്റവും വിവിധ അന്തർദ്ദേശീയ സംഘർഷങ്ങളും ചർച്ചയായി.തുടർന്ന് പരിശുദ്ധ പിതാവിന് പ്രസിഡന്റ് പരിശുദ്ധ കന്യകയുടെയും ജീവന്റെ വൃക്ഷത്തിന്റെയും ഒരു ചിത്രം സമ്മാനിച്ചു. അതിനുശേഷം വത്തിക്കാന്റെ വിദേശരാജ്യബന്ധ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമായും വത്തിക്കാൻ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനുമായും പ്രസിഡന്റ് ചർച്ചകൾ നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group