ജർമ്മൻ കർദിനാളിന്റെ രാജി നിരസിച്ച് മാർപാപ്പ

ജർമൻ കർദിനാൾ റെയ്ൻഹാർഡ് മാർക്‌സിന്റെ രാജി ഫ്രാൻസിസ് മാർപാപ്പ നിരസിച്ചു.
ജർമൻ സഭ നിലവിൽ അനുഭവിക്കുന്ന പ്രതിസന്ധികളെ ചൂണ്ടിക്കാണിച്ച് ജർമ്മൻ കർദിനാൾ റെയ്ൻഹാർഡ് മാർക്‌സ് രാജിക്ക് സന്നദ്ധത അറിയിച്ചു കഴിഞ്ഞദിവസം മാർപാപ്പയ്ക്ക് കത്തയച്ചിരുന്നു.
എന്നാൽ മാർപാപ്പ രാജി നിരസിക്കുകയും
മ്യൂണിക്കിലെ അതിരൂപത ബിഷപ്പായി തുടരുവാൻ കർദിനാൾ റെയ്ൻഹാർഡിനോട് ആവശ്യപ്പെടുകയും ചെയ്തു.
സ്പാനിഷ് ഭാഷയിൽ മാർപപ്പാ എഴുതിയ കത്ത് സ്പാനിഷ്,ജർമ്മൻ ഭാഷകളിൽ പരിശുദ്ധ സിംഹാസനം ഇന്നലെ പ്രസിദ്ധീകരിച്ചു.
കുരിശിനെ ഭയപ്പെടാത്ത, പാപത്തിന്റെ വമ്പിച്ച യാഥാർത്ഥ്യത്തിന് മുന്നിൽ അപമാനിക്കപ്പെടുമെന്ന് ഭയപ്പെടാത്ത ക്രൈസ്തവ ധൈര്യത്തിന്” മാർപ്പാപ്പ കർദിനാൾ മാർക്സിന് നന്ദി പറയുഞ്ഞു . “ദുരുപയോഗം കാരണം സഭ മുഴുവനും പ്രതിസന്ധിയിലാണെന്നും , “ പ്രതിസന്ധിയെ അഭിമുഖീകരിക്കാതെ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ലന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group